Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trees Being Cut Down

Alappuzha

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ര​ങ്ങ​ൾ വെ​ട്ടി​യ​താ​യി പ​രാ​തി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ന​ധി​കൃ​ത​മാ​യി വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​താ​യി പ​രാ​തി. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡി​ൽ ചെ​ന്നി​ത്ത​ല തെ​ക്ക് ജ​യ​ഭ​വ​നി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ എം.​ബി. അ​മ്മി​ണി​ക്കു​ട്ടി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തുവ​ന്ന​ത്.


അ​മ്മി​ണി​ക്കു​ട്ടി​യു​ടെ പേ​രി​ലു​ള്ള വ​സ്തു​വി​ന്‍റെ അ​തി​ർ​ത്തി​യി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ നോ​ട്ടീ​സി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും അ​ത​നു​സ​രി​ച്ച് ബു​ദ്ധി​മു​ട്ടാ​യി നി​ന്നി​രു​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.


എ​ന്നി​ട്ടും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദാ​ല​ത്തി​ന്‍റെ ത​ലേദി​വ​സം ഫോ​ണി​ലൂ​ടെ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ൾ അ​സൗ​ക​ര്യം മൂ​ലം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഇ​തി​നു​ശേ​ഷം വീ​ണ്ടും വൃ​ക്ഷ​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് വ​സ്തു ഉ​ട​മ​യു​ടെ മ​ക​ൻ ജി​ജി രാ​ജി​ന്‍റെ പേ​രി​ൽ നോ​ട്ടീ​സ് വ​രി​ക​യും അ​തി​നും മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​തി​രു​ന്നു.


എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു​രാ​ജ്, വാ​ർ​ഡ് മെ​ംബർ തോ​മ​സുകു​ട്ടി ക​ട​വി​ൽ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പു​ര​യി​ട​ത്തി​ൽ ക​ട​ന്നു​ക​യ​റു​ക​യും 25 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​ഹാ​ഗ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​മ​ര​ങ്ങ​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ മു​റി​ച്ചുമാ​റ്റി​യെ​ന്നും ഇ​തു​മൂ​ലം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യും അ​മ്മി​ണി​ക്കു​ട്ടി​യും കു​ടും​ബ​വും ആ​രോ​പി​ച്ചു.


പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ അ​പ​ക​ട​ഭീ​ഷ​ണി​യു​മി​ല്ലാ​തി​രു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കു​ടും​ബം, സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​ത്രി ന​ൽ​കി. ന​ഷ്ട​പ​രി​ഹാ​ര ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up